ഉമ്മന്‍ചാണ്ടിക്ക് കുര്യന്റെ വിമര്‍ശനം; കുര്യന് തിരുവഞ്ചൂരിന്റെ ഉപദേശം

Update: 2018-06-18 03:32 GMT
ഉമ്മന്‍ചാണ്ടിക്ക് കുര്യന്റെ വിമര്‍ശനം; കുര്യന് തിരുവഞ്ചൂരിന്റെ ഉപദേശം
Advertising

വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന സൂചനയുമായി പൊതുവേദിയില്‍ നേതാക്കള്‍

പൊതുവേദിയിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ച പി.ജെ കുര്യന്‍ ഉപദേശവുമായി തിരുവഞ്ചൂര് രാധാകൃഷ്ണൻ . വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും പിജെ കുര്യനും ഒന്നിച്ചുള്ള പരിപാടിയിൽ ഉമ്മന്‍ ചാണ്ടി നേരത്തെ പങ്കെടുത്ത് മടങ്ങിയത് കുര്യൻ പ്രസംഗത്തിൽ പരാമർശിച്ചപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

Full View

കോട്ടയത്ത് ഗീവര്‍ഗ്ഗീസ് സേവേറിയോസ് തിരുമേനിയുടെ ശ്രാദ്ധ പെരുന്നാളിനോട് അനുബന്ധിച്ച സമ്മേളന ചടങ്ങിലായിരുന്നു സംഭവം അരങ്ങേറിയത്. പാർട്ടിക്കുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിൽ ഇരുവരും ഒരുമിച്ച് വേദി പങ്കിടും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാലു മണിക്ക് നിശ്ചയിച്ച പരിപാടിയിൽ മുൻപേ എത്തി ഉമ്മൻ ചാണ്ടി മടങ്ങി. നാലരയോടെ പി ജെ കുര്യൻ എത്തി ഉദ്ഘാടന പ്രസംഗവും തുടങ്ങി. ഈ സമയം തിരുവഞ്ചൂരും ചടങ്ങിലേക്കെത്തി.

ഉമ്മൻ ചാണ്ടി ഇല്ലാത്തതിനാൽ അടുത്ത ആളായ തിരുവഞ്ചൂർ ചടങ്ങ് നിർവ്വഹിക്കട്ടെയെന്ന് കുര്യന്റെ ഒളിയമ്പ്. കുര്യന് പിന്നാലെ പ്രസംഗിച്ച തിരുവഞ്ചൂർ കുറിക്കു കൊള്ളുന്ന മറുപടി പിജെ കുര്യന് നൽകി.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും എല്ലാം പഴയ പോലെ ആകുമെന്നും പ്രത്യാശിച്ച് തിരുവഞ്ചൂര്‍ പ്രസംഗം അവസാനിച്ചു. ഉടനെ തിരുവഞ്ചൂരിന് കൈ കൊടുത്ത് പിജെ കുര്യൻ വേദി വിട്ടിറങ്ങി. പ്രശ്നങ്ങൾ‌ നാളെ രാഷ്ട്രീയ കാര്യ സമിതിയിൽ പറയുമെന്ന് പ്രതികരണം.

ഏതായാലും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന സൂചനകൾ തന്നെയാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ തെളിഞ്ഞു നിൽക്കുന്നത്.

Similar News