മരുമകന്റെ ഷൂ തുടയ്ക്കാൻ വിസമ്മതിച്ചതിന് കള്ളക്കേസില്‍ കുടുക്കി പിരിച്ചുവിട്ടു; മന്ത്രിയുടെ ഭാര്യക്കെതിരെ പരാതി 

മന്ത്രി മന്ദിരത്തിൽ ജീവനക്കാരിക്ക് മന്ത്രി പത്നിയുടെ പീഡനമെന്ന് പരാതി.

Update: 2018-07-20 12:57 GMT

മന്ത്രി മന്ദിരത്തിൽ ജീവനക്കാരിക്ക് മന്ത്രി പത്നിയുടെ പീഡനമെന്ന് പരാതി. മരുമകന്റെ ഷൂ തുടയ്ക്കാൻ വിസമ്മതിച്ചതിന് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ പീഡിപ്പിച്ചെന്ന് മുൻ ജീവനക്കാരി ഉഷ പരാതി നല്‍കി. മോഷണക്കുറ്റം ആരോപിച്ച് ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് പരാതിക്കാരിയായ ഉഷ പറയുന്നു.

മന്ത്രിയുടെ അമ്മയുടെ ശുശ്രൂഷക്കായാണ് ആലപ്പുഴ നൂറനാട് സ്വദേശി ഉഷ മൂന്ന് വർഷങ്ങൾക്കുമുമ്പ് മാത്യു ടി തോമസിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് മാത്യു ടി തോമസ് മന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയിൽ താല്കാലിക ജീവനക്കാരിയായി ജോലി നൽകി. ഔദ്യോഗിക വസതിയിൽ ജോലിക്കാരിയായി നിൽക്കെ മന്ത്രിയുടെ മരുമകന്റെ ഷൂ തുടക്കാൻ മാത്യു ടി തോമസിന്റെ ഭാര്യ ആവശ്യപ്പെട്ടതിൽ വിസമ്മതിച്ചതാണ് കളള കേസിൽ കുടുക്കാൻ കാരണമെന്ന് ഉഷ പറയുന്നു.

Advertising
Advertising

Full View

മന്ത്രി മന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയെ കൊണ്ട് മന്ത്രിയുടെ ഭാര്യ ഇടപെട്ട് പണം മോഷ്ടിച്ചെന്ന കേസ് കൊടുത്തെന്നാണ് പരാതി. കേസിൽ കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ ഒന്നടങ്കം ഉപദ്രവിക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും ഉഷ വ്യക്തമാക്കി.

ഇക്കാര്യം ബോധിപ്പിക്കാൻ മന്ത്രി മന്ദിരത്തിലും സെക്രട്ടറിയേറ്റിലും പല തവണയെത്തിയെങ്കിലും മാത്യു ടി തോമസ് കാണാൻ കൂട്ടാക്കിയില്ലെന്നും ഉഷ ആരോപിക്കുന്നു. മന്ത്രിക്കും ഭാര്യക്കുമെതിരെ മുഖ്യമന്ത്രിക്ക് ഉഷയുടെ കുടുംബം പരാതി നൽകി.

Tags:    

Similar News