കുട്ടനാട്ടുകാര്‍ക്ക് ക്യാമ്പുകളില്‍ പൊന്നോണം

Update: 2018-08-25 07:47 GMT

പ്രളയ ദുരിതത്തിലും ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണം ആസ്വാദ്യകരമാക്കുകയാണ് കുട്ടനാട്ടുകാര്‍. ആലപ്പുഴയിൽ രണ്ടരലക്ഷത്തിൽപരം ആളുകളാണ് ക്യാമ്പിൽ ഓണം ആഘോഷിക്കുന്നത്. ഏല്ലാ ക്യാമ്പുകളിലും ഓണസദ്യയും ഓണപരിപാടികളും നടക്കുകയാണ്. മന്ത്രിമാരടക്കം പങ്കെടുക്കുന്ന വിവിധ ചടങ്ങുകളാണ് ക്യാമ്പുകളിൽ നടക്കുന്നത്.

Full View

ദുരന്തം വിതച്ച സങ്കടം അകന്നിട്ടില്ലെങ്കിലും ഓണം ആഘോഷമാക്കുകയാണ് കുട്ടനാട്ടുകാർ. കഴിഞ്ഞ ദിവസം തന്നെ ക്യാമ്പുകളിൽ ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ ക്യാമ്പുകളിൽ അത്തപ്പൂക്കളങ്ങൾ നിറഞ്ഞു.

വിവിധ ക്യാമ്പുകളിൽ മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനുമെത്തി ക്യാമ്പുകളിലെ ഒാണാഘോഷങ്ങളിൽ പങ്കാളികളായി. കണിച്ചികുളങ്ങര ക്യാമ്പിൽ മത്സ്യതൊഴിലാളികളെ ആദരിച്ചു. 668 ക്യാമ്പുകളിലായി 2,85,904 പേരാണ് ആലപ്പുഴ ജില്ലയിൽ ക്യാമ്പുകളിലുള്ളത്. എല്ലാ ക്യാമ്പുകളിലും ഓണാഘോഷം സജീവമാണ്.

Tags:    

Similar News