ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിൽ- കോട്ടയം എസ്പി

ഒരു മാസത്തിനുള്ള കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്പി പറഞ്ഞു

Update: 2018-09-05 14:37 GMT

ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഒന്നുമില്ല. ബന്ധുക്കള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഒരു മാസത്തിനുള്ള കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോട്ടയം എസ്പി പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകിയ സാഹചര്യത്തിലാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവുകള്‍ ശേഖരിക്കാന്‍ എടുത്ത കാലതാമസം മാത്രമാണ് അന്വേഷത്തില്‍ ഉണ്ടായിട്ടുള്ളത് എന്നുമാണ് കോട്ടയം എസ്പി പറയുന്നത്.

Tags:    

Similar News