വനിതാ മതില്‍: ഭരണ-പ്രതിപക്ഷ തർക്കം മുറുകുന്നു

വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ് നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനിതാ മതിലിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്

Update: 2018-12-28 12:56 GMT

വനിതാ മതിലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കം മുറുകുന്നു. വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ് നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ലെന്ന് ബി.ഡി.ജെ.എസ് നിലപാട് ചൂണ്ടിക്കാട്ടി കടകംപളളി പറഞ്ഞു. വനിതാ മതിലിനോടുളള എതിർപ്പിൽ നിന്ന് എന്‍.എസ്.എസ് പിൻമാറണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

Full View

അതേസമയം വനിതാ മതിലിനെതിരെയുളള നിലപാട് ശക്തമാക്കി പ്രതിപക്ഷവും രംഗത്ത് വന്നു. വനിതാ മതിലിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ ചിലവിലല്ല വനിത മതിൽ ഒരുക്കേണ്ടതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.

Tags:    

Similar News