ഡി.വൈ.എഫ്.ഐ ഭീഷണി; ആറാം ദിവസവും പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ കരോള്‍ സംഘം

ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഭീഷണി മൂലം വീടുകളിലേക്ക് മടങ്ങി പോകാന്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

Update: 2018-12-29 07:38 GMT

കോട്ടയം പാത്താമുട്ടത്ത് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ചിങ്ങവനം പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി പരാതി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കരോള്‍ സംഘത്തെ വീണ്ടും ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കരോള്‍ സംഘം പരാതി നല്‍കി.

ഇക്കഴിഞ്ഞ 23നായിരുന്നു പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ദേവലയത്തിന്റെ കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. മദ്യപിച്ചെത്തിയ ഒരു കൂട്ടം യുവാക്കള്‍ സംഘത്തിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതോടെ സംഘാംഗങ്ങളെ മര്‍ദ്ദിക്കുകയും വാദ്യോപകരണങ്ങള്‍ നശിപ്പിക്കുയുമായിരുന്നു. ഇതിനു പിന്നാലെ പലരുടേയും വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവര്‍ക്ക് എതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് ഇവരുടെ ആരോപണം.

Full View

ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഭീഷണി മൂലം വീടുകളിലേക്ക് മടങ്ങി പോകാന്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Tags:    

Similar News