പോലീസ് സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇനി ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുകയുള്ളൂവെന്ന് വ്യാപാരികള്‍
ഇതേ തുടര്‍ന്ന് കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു.
പൊലീസ് സുരക്ഷ ഒരുക്കിയാല്‍ മാത്രമേ ഇനി മുതല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറക്കൂയെന്ന് വ്യാപാരികള്‍. ഇന്നലെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതേ തുടര്‍ന്ന് കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു.
പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിതെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്നത്. എന്നാല്‍ പൊലീസിന് മതിയായ സുരക്ഷ ഒരുക്കനായില്ല. കടകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ഇതിനെ തുടര്‍ന്നാണ് നാളെ നടക്കാനിരുന്ന കണ്‍വെന്‍ഷന്‍ മാറ്റിവെച്ചത്. 40 സംഘടനകളെയാണ് ചേംബര്‍ ഓഫ് കോമേഴ്സ് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിരുന്നത്. സര്‍ക്കാര്‍ സുരക്ഷ ഉറപ്പുനല്‍കിയാല്‍ വരുന്ന മുഴുവന്‍ ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും സര്‍ക്കാറിനെ സുരക്ഷ പ്രശ്നങ്ങള്‍ ധരിപ്പിക്കും.