തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് എംപാനല്‍ ജീവനക്കാര്‍
തെരഞ്ഞെടുപ്പ് ദിവസം സമരം ചെയ്യാനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ . തെരഞ്ഞെടുപ്പ് ദിവസം സമരം ചെയ്യാനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം. ജീവനക്കാരുടെ കുടുംബാംഗങ്ങളും വോട്ട് ചെയ്യില്ലെന്നും എം.പാനല്‍ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി എം.ദിനേശ് ബാബു മീഡിയവണിനോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ എംപാനല്‍ ജീവനക്കാര്‍ സമരം ചെയ്തിരുന്നു. എംപാനല്‍ ജീവനകാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ മിക്ക തൊഴിലാളികളും ജോലി ഇല്ലാതെ പ്രയാസപ്പെടുന്നതിനാല്‍ മൂന്നാം ഘട്ട സമരം ഉടന്‍ തുടങ്ങും. വോട്ടെടുപ്പ് ദിവസം സമരം ചെയ്യുമെന്നും എംപാനല്‍ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എംപാനല്‍ ജീവനക്കാര്‍ ജോലിയില്‍ തിരിച്ചെത്തിയിട്ടും ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ജോലി ചെയ്യുന്നത് തുടരുകയാണ്. കൂടാതെ നിരന്തരം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതും എംപാനല്‍ ജീവനകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് തടസമാകുന്നു. നോട്ടക്ക് വോട്ട് ചെയ്യില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ശക്തമായ സമരം നടത്തുമെന്നും എംപാനല്‍ ജീവനക്കാര്‍ പറയുന്നു. നാലായിരത്തിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത് എല്ലാ മുന്നണികളെയും പ്രതികൂലമായി ബാധിക്കും.