രൂക്ഷമായ പ്രതിസന്ധിയില്‍ കയര്‍ മേഖല; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല 

കൂലി വര്‍ധനവ് വേണമെന്നാവശ്യം കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും കയര്‍ തൊഴിലാളികള്‍ പറയുന്നു.

Update: 2019-03-31 03:01 GMT
Advertising

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത് ആയിരക്കണക്കിന് തൊഴിലാളികളാണ്.എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ആരും പാലിക്കാറില്ലെന്നതാണ് ഇവരുടെ പരാതി. കൂലി വര്‍ധനവ് വേണമെന്നാവശ്യം കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും കയര്‍ തൊഴിലാളികള്‍ പറയുന്നു.

എത്ര ചേർത്ത് പിരിച്ചിട്ടും ജീവിതം ബലപ്പെടുത്താൻ കഴിയാത്തവരാണ് ഇപ്പോള്‍ കയർ തൊഴിലാളികള്‍. ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ്, വര്‍ക്കല,കടയ്ക്കൂര് മേഖലകളില്‍ ആയിരക്കണക്കിന് പേരാണ് കയര്‍ പിരിച്ച് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിക്കുന്നത്. രാവിലെ മൂന്ന് മണിക്ക് തുടങ്ങുന്ന ജോലി വൈകിട്ട് വരെ നീണ്ട് നില്‍ക്കും.

കയര്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ചകിരിയുടെ ദൗര്‍ലഭ്യമാണ്‌. നാളീകേര ഉത്പാദനത്തിലുണ്ടായ ഇടിവ് തൊണ്ട് സംഭരണത്തേയും, അത് വഴി ചകിരി ഉത്പാദനത്തേയും പ്രതികൂലമായി ബാധിച്ചു. പുതിയതായി തൊഴിലാളികള്‍ ഈ മേഖലയിലേക്ക് എത്താത്തതാണ് കയര്‍ വ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി.

Full View
Tags:    

Similar News