ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

889 സ്ഥാനാർഥികളാണ് മത്സരരംഗത്ത്

Update: 2024-05-25 01:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. 58 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 889 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 14 സീറ്റിലും, ബംഗാളിലെയും ബീഹാറിലെയും 8 സീറ്റിലും ഒഡിഷയിലെ 6 , ജാർഖണ്ഡിലെ 4 മണ്ഡലങ്ങളിലും ജമ്മു കശ്മീരിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും.ഹരിയാനയയിലെ 10 ഉം ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. 2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ.കനയ്യ കുമാർ, മനേക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ഇന്ന് ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തും .അതേസമയം ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിങ് കുറക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News