പയ്യന്നൂരില്‍ രണ്ട് മക്കളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

ആത്മഹത്യയാണെന്നാണ് സൂചന

Update: 2025-12-22 17:10 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

രാമന്തളി വടക്കുമ്പാട് കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ. 

രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

കലാധരൻ പാചകത്തൊഴിലാളിയാണ്. കലാധരനും ഭാര്യയും കുറെനാളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. മക്കൾ കലാധരന്റെ കൂടെയാണ്. മക്കളെ ഭാര്യയ്‌ക്കൊപ്പം വിടാൻ അടുത്തിടെ കോടതി ഉത്തരവിട്ടതായി പറയപ്പെടുന്നുണ്ട്. ഈ ഉത്തരവിന് പിന്നാലെയാണ് ദുരന്തം ഉണ്ടാകുന്നത്.

സംഭവമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News