റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി

ഡിപിആർ തയാറാക്കാൻ ഫണ്ട് ആവശ്യപ്പെട്ടാണ് കത്തയച്ചത്

Update: 2026-02-14 06:47 GMT

തിരുവനന്തപുരം: അതിവേഗ റെയിലിൽ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ച് മുഖ്യമന്ത്രി. ഡിപിആർ തയാറാക്കാൻ ഫണ്ട് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് മുഖ്യമന്ത്രിയുടെ കത്ത്. കഴിഞ്ഞദിവസം മന്ത്രിസഭായോഗമാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്തത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചതായും പ്രതീക്ഷിക്കുന്ന ചെലവ് സഹിതം സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. 12 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കത്തിൽ പറയുന്നു. സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍.

Advertising
Advertising

20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഉദേശിക്കുന്നത്. 1.92 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മി പാതയാണ് ലക്ഷ്യമിടുന്നത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News