വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയം ചികയേണ്ടതില്ല: എം.ടി രമേശ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുകുറഞ്ഞത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും എം.ടി രമേശ്
Update: 2025-12-22 15:24 GMT
കണ്ണൂർ: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയം ചികയേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കുറ്റക്കാരായവരെ എല്ലാം പിടികൂടണം എന്നാണ് നിലപാടെന്നും രമേശ് പ്രതികരിച്ചു. കേസിൽ അറസ്റ്റിലായ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് എം.ടി രമേശ്. തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി എന്നും ഭരണവിരുദ്ധ വികാരത്തിനിടയിലും ബിജെപിക്ക് നേട്ടമുണ്ടായി എന്നും എം.ടി രമേശ് പറഞ്ഞു. തൃപ്പൂണിത്തുറയിലടക്കം ജനവിധി അംഗീകരിക്കാൻ മറ്റു പാർട്ടികൾ തയ്യാറാകണം എന്നും എൽഡിഎഫിന്റെ തകർച്ചയുടെ ഗുണഭോക്താക്കൾ യുഡിഎഫ് മാത്രമല്ല എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.