മതവിശ്വാസത്തെ അവഹേളിച്ചു; ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിക്കും

പീഡനകേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനായിരുന്നു അവാര്‍ഡ്

Update: 2019-06-12 12:19 GMT
Advertising

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാര്‍ട്ടൂണിനെതിരെ കെ.സി.ബി.സി പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. വിവാദമായ പശ്ചാത്തലത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ ലളിതകലാ അക്കാദമി തീരുമാനിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. പീഡനകേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനായിരുന്നു അവാര്‍ഡ്. എന്നാല്‍, കാര്‍ട്ടൂണ്‍ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന പരാതിയുമായി കെ.സി.ബി.സി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കദമിയോട് ആവശ്യപ്പെട്ടത്.

Full View

അവാര്‍ഡ് നിര്‍ണ്ണയം വിവാദമായ പശ്ചാത്തലത്തില്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ ലളിതകലാ അക്കദമി തീരുമാനിച്ചു. ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കും.

Tags:    

Similar News