കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കുന്നത് അപമാനകരമെന്ന് ജൂറി അംഗം

കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൃഷ്ണന്‍ പറഞ്ഞു.

Update: 2019-06-15 09:31 GMT
Advertising

ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ സര്‍ക്കാരിനെതിരെ ജൂറി. പുരസ്കാര നിര്‍ണയം പുനപരിശോധിക്കാനുള്ള തീരുമാനം അപമാനകരമെന്ന് ജൂറി അംഗം പി.വി കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ ക്ഷീണമേറ്റതിന്റെ പശ്ചാത്തലത്തിലാകാം സര്‍ക്കാര്‍ നിലപാടെന്നും കൃഷ്ണന്‍ പറഞ്ഞു.

കാര്‍ട്ടൂണ്‍ പുരസ്കാര വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനോടുള്ള അതൃപ്തിയും അമര്‍ഷവും തുറന്നുപറയുകയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ജൂറി അംഗവുമായ പി.വി കൃഷ്ണന്‍. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറും മധു ഓമല്ലൂരും താനുമടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിനര്‍ഹമായ കാര്‍ട്ടൂണ്‍ തിരഞ്ഞെടുത്തത്. മതവികാരം വ്രണപ്പെട്ടെന്ന പേരില്‍ പ്രഖ്യാപിച്ച പുരസ്കാരം പുനപരിശോധിക്കുന്നത് കേരള സമൂഹത്തെയും ഇവിടത്തെ കലാ പാരമ്പര്യത്തെയും അവഹേളിക്കലാണ്.

Full View

ശബരിമല സ്ത്രീപ്രവേശനത്തില്‍ കൈപൊള്ളിയ സര്‍ക്കാര്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാകാം പുനപരിശോധനക്ക് തീരുമാനിച്ചത്. ഇത്തരം പുരസ്കാര നിര്‍ണയ സമിതികളില്‍ നിന്ന് പിന്മാറുകയാണെന്നും രണ്ട് തവണ ലളിതകലാ അക്കാദമി അംഗം കൂടിയായിരുന്ന പി.വി കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News