പ്രളയ സെസ്സ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ 

Update: 2019-07-29 04:06 GMT
Advertising

ഓഗസ്റ്റ് ഒന്നുമുതല്‍ പ്രളയ സെസ്സ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്. നീക്കത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്‍മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ടി നസിറുദ്ദിന്‍ പറഞ്ഞു.

Full View

കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യാപാരമേഖല വലിയ നഷ്ടത്തിലാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പറയുന്നത്. 45 ശതമാനം കച്ചവടത്തില്‍ നഷ്ടമുണ്ടായി. പ്രളയത്തില്‍ നഷ്ടം സംഭവിച്ച കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. അതിന് പുറമെ നടപ്പാക്കുന്ന പ്രളയസെസ്സ് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനപ്രസിഡന്‍റ് ടി നസിറുദ്ദിന്‍ പറഞ്ഞു. പ്രളയസെസ്സിനെതിരെ പ്രതിഷേധത്തിന് രൂപം നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ടി നസിറുദ്ദിനെ ഏകോപനസമിതിയുടെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ 14ാം തവണയാണ് ടി നസിറുദ്ദിന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

Tags:    

Similar News