മലയാളി അഫ്ഗാനില്‍ കൊല്ലപ്പെട്ടെന്ന് അ‍ജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം

Update: 2019-07-31 14:02 GMT

മലയാളി അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് അ‍ജ്ഞാത നമ്പറില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശം. മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിന്‍റെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. വിവരം പൊലീസിനെ അറിയിക്കരുതെന്നും മലയാളത്തിലുള്ള സന്ദേശത്തില്‍ പറയുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് മുഹ്സിനെ കാണാതായത്. മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നിരുന്നുവെന്നാണ് പൊലീസിന്‍റെ സംശയം. ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

Similar News