കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകളെന്ന് വിമാനക്കമ്പനികള്‍

മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്

Update: 2019-08-31 12:41 GMT
Advertising

കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികളുടെ ഉറപ്പ്. അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള സര്‍ക്കാരിനെ അറിയിച്ചു.

Full View

മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള വിമാനസര്‍വ്വീസുകള്‍ കുറഞ്ഞതില്‍ മുഖ്യമന്ത്രി യോഗത്തില്‍ ആശങ്ക അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. യോഗത്തിന് മുന്നോടിയായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മൂന്ന് മാസത്തിനകം ശൈത്യകാല ഷെഡ്യൂള്‍ വരുമ്പോള്‍ മുപ്പത് ഫ്‌ളൈറ്റ് അധികമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കേരളം തയ്യാറായത് സിവില്‍ ഏവിയേഷന്‍ മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞു.

ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ഐ.ടി കമ്പനികള്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിക്ഷേപം നടത്തുകയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ത്തിയായി വരികയും, ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാനസര്‍വ്വീസുകള്‍ ഗണ്യമായി കുറയുന്നതില്‍ മുഖ്യമന്ത്രി ആശങ്ക അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉത്സവ സീസണില്‍ ഗള്‍ഫിലേക്ക് അധിക ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തണം, യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസര്‍വ്വീസ് വേണം തടുങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.

Tags:    

Similar News