തലപ്പലം കാപ്പനെ ‘കാപ്പാത്തു’മോ ?

പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് തലപ്പലം പഞ്ചായത്ത് പാലയിലേക്ക് വന്നതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 

Update: 2019-09-14 13:12 GMT
Advertising

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ തന്നെ തലപ്പലത്ത് നിന്ന് ഇത്തവണയും ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. 2011 ല്‍ കെ.എം മാണിക്ക് ലീഡ് നല്‍കിയ തലപ്പലം 2019ല്‍ ഒപ്പമുണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. 15 അംഗ പഞ്ചായത്തില്‍ എട്ട് സീറ്റും നേടിയ യു.ഡി.എഫാണ് തലപ്പലം ഭരിക്കുന്നത്.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് തലപ്പലം പഞ്ചായത്ത് പാലയിലേക്ക് വന്നതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 2011 ല്‍ കെ.എം മാണിക്ക് 356 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. 2016 ആയപ്പോഴേക്കും കെ.എം മാണിയെ വിട്ട് മാണി സി കാപ്പനിലേക്ക് മാറി തലപ്പലം. 621 വോട്ടായിരുന്നു എല്‍.ഡി.എഫിന്റെ ലീഡ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമായിരുന്നു പഞ്ചായത്ത്. 1795 വോട്ടിന്റെ ലീഡ്. അതിലാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. പഞ്ചായത്തില്‍ പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് ഒരംഗമുണ്ട്.

Tags:    

Similar News