മരട്; സ്വയം ഒഴിയാന്‍ തയ്യാറെന്ന് ഫ്ലാറ്റുടമകള്‍

നിരാഹാര സമരം പിൻവലിച്ച് സമവായത്തിന്റെ പാതയിൽ ഫ്ലാറ്റുകൾ ഒഴിയാനാണ് ഉടമകളുടെ തീരുമാനം.

Update: 2019-09-29 15:04 GMT
Advertising

ഒക്ടോബർ നാലിന് മുമ്പ് തന്നെ ഒഴിയാൻ തയ്യാറാണെന്ന് മരടിലെ ഫ്ലാറ്റുടമകൾ. കളക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കൂടുതൽ സമയം വേണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിരാഹാര സമരം പിൻവലിച്ചതോടെ കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചു.

നിരാഹാര സമരം പിൻവലിച്ച് സമവായത്തിന്റെ പാതയിൽ ഫ്ലാറ്റുകൾ ഒഴിയാനാണ് ഉടമകളുടെ തീരുമാനം. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം 510 ഫ്ലാറ്റുകളുടെ ലിസ്റ്റ് ഉടമകൾക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നും യോജിച്ചവ തെരഞ്ഞെടുത്ത് നഗരസഭയെ അറിയിച്ചാൽ സാധനസാമഗ്രികൾ നഗരസഭയുടെ മേൽനോട്ടത്തിൽ മാറ്റും.

Full View

പുനരധിവാസത്തിന് ജില്ലാ ഭരണകൂടം താൽക്കാലികമായി ഒരുക്കിയ ഫ്ലാറ്റുകളുടെ വാടകയുടെ കാര്യം നഷ്ടപരിഹാരം കണക്കാക്കുമ്പോൾ പരിഗണിക്കും. വിദേശത്തുള്ളവരുടെ സാധന സാമഗ്രികൾ മൂന്നാം തിയതി ഫ്ലാറ്റുകളിൽ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കാനും ധാരണയായി.

Tags:    

Similar News