യു.എ.പി.എ ചുമത്തപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ല: എം.എ ബേബി

കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും എം.എ ബേബി

Update: 2019-11-07 13:31 GMT
Advertising

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെന്ന് പറയാനാവില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ പലതും ചെയ്യും. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും എം.എ ബേബി കണ്ണൂരില്‍ പറഞ്ഞു.

ये भी पà¥�ें- യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്

പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉന്നയിച്ചത്. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. പൊലീസ് നിയമത്തെ തെറ്റായി ഉപയോഗിച്ചു. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രനും രംഗത്തെത്തി‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ യു.എ.പി.എ ചുമത്തിയത് ദേശീയതലത്തില്‍ കരിനിയമങ്ങള്‍ക്കെതിരായ ഇടത് പ്രക്ഷോഭത്തെ ബാധിക്കും. അതുകൊണ്ടാണ് സി.പി.ഐ എതിര്‍ക്കുന്നതെന്നും കാനം കോട്ടയത്ത് പറഞ്ഞു.

Tags:    

Similar News