മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു

Update: 2024-05-02 11:18 GMT

കോട്ടയം: മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സർപ്പ ടീം ജീവനക്കാരായ സുധീഷ്, റെജി എന്നിവരെത്തിയാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. 


Full View


Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News