ക്ഷേമപെന്‍ഷന്‍ ലഭിക്കാനായി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിലെ ദുരിതം തുടരുന്നു

പെന്‍ഷനുകള്‍ അനര്‍ഹര്‍ വാങ്ങുന്നു എന്നാരോപണത്തെ തുടര്‍ന്നാണ് വിരലടയാളം പതിപ്പിച്ച് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ഉത്തരവിറക്കിയത്

Update: 2019-11-24 03:10 GMT
Advertising

ക്ഷേമപെന്‍ഷന്‍ ലഭിക്കാനായി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിലെ ദുരിതം തുടരുന്നു. പെന്‍ഷനുകള്‍ അനര്‍ഹര്‍ വാങ്ങുന്നു എന്നാരോപണത്തെ തുടര്‍ന്നാണ് വിരലടയാളം പതിപ്പിച്ച് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ഒന്നിച്ച് ലോഗിന്‍ നടത്തിയതോടെ സെര്‍വര്‍ തകരാറിലായിരുന്നു. മസ്റ്ററിംഗ് നടത്താന്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ ഒന്നിച്ച് സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലെത്തിയതോടെ സെര്‍വര്‍ തകരാറിലാവുകയും പ്രായമായവര്‍ വരെ മണിക്കൂറുകള്‍ കാത്തിരിക്കുകയും ചെയ്തു. ഇതോടെ ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി വിഭിജിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മസ്റ്ററിംഗ് നടത്താന്‍ തീരുമാനമായി.

എന്നിട്ടും പെന്‍ഷന്‍ വാങ്ങുന്നവരുടെ കാത്തിരിപ്പ് അക്ഷയകേന്ദ്രങ്ങളില്‍ തുടരുകയാണ്. സെര്‍വര്‍ തകരാറിലായാല്‍ വൈകുന്നേരം വരെ അക്ഷയകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇരിക്കണം. പിറ്റേദിവസം ഈ കാത്തിരിപ്പു വീണ്ടും തുടരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ അവസ്ഥ ഇതാണ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഡിസംബര്‍ 15നകം മസ്റ്ററിംഗ് നടത്തി തെളിയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് ഉയരുന്ന ചോദ്യം. അംഗപരിമിതരായവരെയും കിടപ്പ് രോഗികളെയും വീടുകളിലെത്തി മസ്റ്ററിംഗ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News