പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് എം.പിമാരുടെ ലോങ് മാര്‍ച്ച്

ഗുരുവായൂരിൽ ടി.എൻ പ്രതാപനും വടകരയിൽ കെ മുരളീധരനുമാണ് ലോങ് മാർച്ച് നടത്തുന്നത്.

Update: 2020-01-02 12:49 GMT
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരായ കോണ്‍ഗ്രസ് എം.പിമാരുടെ ലോങ് മാര്‍ച്ചിന് തുടക്കം. ഗുരുവായൂരിൽ ടി.എൻ പ്രതാപനും വടകരയിൽ കെ മുരളീധരനുമാണ് ലോങ് മാർച്ച് നടത്തുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദേശരക്ഷാ ലോങ് മാർച്ച്, ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജനിച്ച മണ്ണിൽ മരിക്കാനായുള്ള അവകാശത്തിനായാണ് സമരമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. രണ്ടാം സ്വാതന്ത്ര്യസമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന ലോങ് മാര്‍ച്ച് ഗുരുവായൂരില്‍ നിന്നുമാണ് ആരംഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പൗരത്വത്തിന് മതം ആധാരമാക്കിയതാണ് നിലവിലെ പ്രശ്നമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. അമിത് ഷാ തലകുത്തി നിന്നാലും നിയമം നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരനും പാറക്കൽ അബ്ദുല്ലയും നയിക്കുന്ന ലോങ് മാർച്ച് നാളെ വടകരയിൽ സമാപിക്കും.

Full View
Tags:    

Similar News