നവജാതശിശുവിന്റെ കൊലപാതകം: യുവതിയുടെ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

ഇൻസ്റ്റഗ്രാം വഴിയാണ് യുവതി തൃശ്ശൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്

Update: 2024-05-04 03:41 GMT
Editor : Lissy P | By : Web Desk

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. താന്‍ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നല്‍കി.പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തത്. 

Advertising
Advertising

കൊച്ചിയിലെ നവജാത ശിശുവിൻ്റേത് കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ്  കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News