തൃശൂരില്‍ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു; നിരവധി വീടുകളുടെ ഗേറ്റുകള്‍ തകര്‍ത്തു

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്

Update: 2026-02-04 03:29 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തൃപ്രയാര്‍ താന്നിയം രാജവീഥി റോഡിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. ദേവീ നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആന വീടുകളുടെ ഗേറ്റുകളും തകർക്കുകയും നിരവധി തെങ്ങുകൾ  മറിച്ചിടുകയും ചെയ്തു. ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.  ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.

അതിനിടെ, പാലക്കാട് വാളയാർ വട്ടപ്പാറയിൽ കാട്ടാന ട്രെയിൽ തട്ടി ചരിഞ്ഞു. ആനക്കൂട്ടം ട്രാക്ക് കടക്കുമ്പോൾ ട്രെയിൻ തട്ടിയാണ് അപകടം. ആനക്കുട്ടിയാണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടം റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെയാണ് ആനക്കുട്ടിയെ ട്രെയിന്‍ ഇടിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News