എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മാര്‍ച്ച് 25 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഇടതുസര്‍ക്കാരും വാക്ക് പാലിച്ചില്ലെന്നാരോപിച്ച് പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം

Update: 2020-02-22 05:05 GMT
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് 25 മുതല്‍ കാസര്‍കോട് കുടില്‍കെട്ടി സമരത്തിനൊരുങ്ങുകയാണ് ദുരിതബാധിതര്‍. ഇടതുസര്‍ക്കാരും വാക്ക് പാലിച്ചില്ലെന്നാരോപിച്ച് പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ തുടര്‍ന്നാണ് അന്ന് ദുരിതബാധിതര്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. ദുരിതബാധിതരെ കയ്യൊഴിയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമരമല്ലാതെ വേറെ വഴിയില്ലെന്നും പീഡിതജനകീയ മുന്നണി പറയുന്നു.

Tags:    

Similar News