പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചത്: പരിഹാസവുമായി കെ. മുരളീധരന്‍

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. കെപിസിസി രാഷ്ട്രീയകാര്യസമിതി നിലനിര്‍ത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

Update: 2020-02-23 06:05 GMT
Advertising

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. കെപിസിസി രാഷ്ട്രീയകാര്യസമിതി നിലനിര്‍ത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്റ് രൂപം കൊടുത്ത ഉന്നതാധികാര സമിതിയാണിതെന്നും അത് തുടരേണ്ടതാണെന്നും മുരളി മീഡിയാവണിനോട് പറഞ്ഞു. മീഡിയാവണ്‍ എക്സ്ക്ലൂസീവ്.

കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായി വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. രാഷ്ട്രീയകാര്യസമിതി ഇതേരീതിയില്‍ തുടരേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി. എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ കെ. മുരളീധരന്‍ രംഗത്തെത്തി. രാഷ്ട്രീയകാര്യസമിതി ഇതേപോലെ നിലനില്‍ക്കണമെന്നതാണ് തന്റെ നിലപാടെന്ന് മുരളി പറഞ്ഞു.

Full View

അടുത്ത മാസം എട്ടിന് ചേരേണ്ടിയിരുന്ന രാഷ്ട്രീയ കാര്യ സമിതി യോഗം ഒഴിവാക്കിയതിനെ മുരളി പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും മുരളി പറഞ്ഞു.

ये भी पà¥�ें- ഹൈക്കമാന്‍ഡ് നിര്‍ദേശമില്ലാതെ ഇനി രാഷ്ട്രീയകാര്യസമിതി വിളിക്കില്ല: കോണ്‍ഗ്രസിലെ നേതൃതര്‍ക്കം രൂക്ഷമാകുന്നു

Tags:    

Similar News