കോവിഡ് 19; തൃശൂര്‍ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1822 പേർ

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 657 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 11 പേർ ഐസുലേഷൻ വാർഡുകളിലാണുള്ളത്

Update: 2020-03-15 02:31 GMT
Advertising

കോവിഡ് 19 തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1822 പേർ. 60 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പുതുതായി ലഭിച്ച 25 പേരുടെ ഫലം നെഗറ്റീവാണ്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 1762 പേരെ വീടുകളിലും 60 പേരെ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. 24 പേരെ ആശുപത്രികളിൽ നിന്ന് വിടുതൽ ചെയ്തു. ഇന്നലെ 23 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. പുതുതായി ലഭിച്ച 25 പേരുടെ ഫലം നെഗറ്റീവാണ്. നിലവിൽ രണ്ട് പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. രോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും തീരുമാനിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 657 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 11 പേർ ഐസുലേഷൻ വാർഡുകളിലാണുള്ളത്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.

Tags:    

Similar News