തൃശൂര്‍ പൂരത്തിന് കൊടിയേറി; ഇത്തവണ ചടങ്ങ് മാത്രം

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് പേര്‍ക്ക് മാത്രമെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചുള്ളൂ.

Update: 2020-04-26 10:10 GMT
Advertising

തൃശൂര്‍ പൂരത്തിന് കൊടിയേറി. കോവിഡിന്‍റെയും ലോക്ക് ഡൌണിന്റെയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്. മെയ് മൂന്നിന് നടക്കേണ്ട തൃശൂര്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലാണ് കൊടിയേറിയത്. തൊട്ട് പിന്നാലെ പറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറി. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് പേര്‍ക്ക് മാത്രമെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചുള്ളൂ. രണ്ട് ക്ഷേത്രപരിസരങ്ങളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

പറമേക്കാവ് വിഭാഗം വടക്കുന്നാഥക്ഷേത്ര മൈതാനത്തെ കൊക്കര്‍ണിപ്പറമ്പിലെ കുളത്തില്‍ ആറാട്ട് നടത്തും. ബ്രഹ്മസ്വം മഠത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആറാട്ട്. ഈ ചടങ്ങിലും അഞ്ച് പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കൂ.

Full View
Tags:    

Similar News