കോഴിക്കോട് ഈങാപുഴയിലെ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കര്‍ണാടകയില്‍

കർണാടകയിലെത്തി പതിമൂന്നാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Update: 2020-05-20 05:10 GMT
Advertising

കോഴിക്കോട് ഈങാപ്പുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടകയില്‍ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലെത്തി പതിമൂന്നാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈങാപ്പുഴയില്‍ ഇവരുമായി ബന്ധപ്പെട്ട 10 പേരെ ക്വാറന്‍റൈനിലാക്കി. നാല് ഗര്‍ഭിണികളെയും ആറ് ആശുപത്രി ജീവനക്കാരെയുമാണ് ക്വാറന്‍റൈനിലാക്കിയത്.

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് ഡോക്ടര്‍. ഇവര്‍ കര്‍ണാടക സ്വദേശിയാണ്. മെയ് 5 വരെ ഡോക്ടര്‍ കേരളത്തിലായിരുന്നു. കാറിലാണ് ഭര്‍ത്താവിനൊപ്പം കര്‍ണാടകയിലെത്തിയത്. ഹോം ക്വാറന്‍റൈനില്‍ കഴിയവേ 13ആം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടര്‍ക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ആശുപത്രി ജീവനക്കാരെയും ഗര്‍ഭിണികളെയും ക്വാറന്‍റൈനിലാക്കിയത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരെ ക്വാറന്‍റൈനിലാക്കിയേക്കും.

Full View
Tags:    

Similar News