ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍; പണം റമ്മി കളിച്ച് നേടിയതെന്ന് ബിജുലാല്‍

തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് അറസ്റ്റിലായത്. പണം റമ്മി കളിച്ച് നേടിയതാണെന്നും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിജുലാല്‍ പറഞ്ഞു

Update: 2020-08-05 05:57 GMT
Advertising

തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജുലാല്‍ പറഞ്ഞു. തന്നെ ഉപയോഗിച്ച് മറ്റുള്ളവര്‍ തട്ടിപ്പ് നടത്തി.റമ്മി കളിക്കാറുണ്ട്. ആ തുകയാണ് കയ്യിലുള്ളത്. ഒരു രൂപ പോലും ട്രഷറിയില്‍ നിന്ന് എടുത്തിട്ടില്ലെന്നും ബിജുലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അറസ്റ്റ് ചെയ്ത ബിജുലാലിനെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ये भी प�ें-
വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും

അഭിഭാഷകന്‍റെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തത് നിയമപരമല്ലെന്ന് ബിജുലാലിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. യൂണിഫോം ഇടാതെ അകത്ത് കടന്നതിനാല്‍ പോലീസ് ആണെന്ന് തിരിച്ചറിഞ്ഞില്ല. പൊലീസാണ് പിടിച്ച് കൊണ്ട് പോയതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.

Full View

ये भी पà¥�ें- സര്‍ക്കാര്‍ അക്കൌണ്ടില്‍ നിന്ന് 62 ലക്ഷം തട്ടിയ ട്രഷറി ഉദ്യോഗസ്ഥന് സസ്പെൻഷൻ

Tags:    

Similar News