സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ തള്ളി: കരിപ്പൂരിൽ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല

വലിയ വിമാനങ്ങൾ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി.

Update: 2020-09-10 15:18 GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വലിയ വിമാനങ്ങൾ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി. ഈ മാസം 14ന് നഴ്സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് അനുമതി തേടിയത്.

കരിപ്പൂർ വിമാനപകടത്തെ തുടർന്നാണ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്. റൺവേ സുരക്ഷിതമല്ലെന്ന് പറഞ്ഞ് 2015 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് മൂന്ന് വർഷത്തിന് ശേഷം 2018ലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയത്.

Updating...

Tags:    

Similar News