തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല

സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍.

Update: 2020-10-12 07:24 GMT
Advertising

സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ.

മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും സമയമെടുക്കും.

അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് മിക്ക ജില്ലകളിലും പല വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നില്ല. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം എടുക്കുക.

അതേസമയം തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പ്രതിസന്ധിയിലായ ഹൗസ്ബോട്ട് മേഖലക്ക് സർക്കാർ തീരുമാനം ആശ്വാസമാണ്. സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.

പലിശരഹിത മൊറട്ടോറിയം നീട്ടി നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരാഴ്ചയോടെ ആളുകൾ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ബീച്ചുകൾ നവംബർ ഒന്നുമുതൽ പ്രവേശനം അനുവദിക്കും.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

Full View
Tags:    

Similar News