മൂവാറ്റുപുഴയാറിലേക്ക് യുവതികൾ ചാടിയെന്ന സംശയം; തെരച്ചില്‍ തുടരുന്നു

ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് ചെരിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്

Update: 2020-11-15 05:27 GMT
Advertising

വൈക്കം മൂവാറ്റു പുഴയാറിലേക്ക് യുവതികൾ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് ചെരിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ യുവതികളാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിസരത്തുനിന്നും ലഭിച്ച ചെരുപ്പിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ ബന്ധുക്കള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 21 വയസ് പ്രായമുള്ള രണ്ട് യുവതികളെ കാണാതായത്.

Tags:    

Similar News