പൊലീസ് നിയമ ഭേദഗതി: വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ കൊണ്ടുവന്നത് പോരായ്മയെന്ന് എം എ ബേബി

നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി

Update: 2020-11-24 08:08 GMT
Advertising

വിമർശനം ഉണ്ടാവുന്ന തരത്തിൽ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചർച്ച ചെയ്യും. നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് സിപിഎമ്മിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസി നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

Tags:    

Similar News