സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും

അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസത്തിനകം കുറ്റംപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് കാരണമാകും

Update: 2020-12-12 07:09 GMT
Advertising

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇ.ഡിയുടെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസത്തിനകം കുറ്റംപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് പോകാന്‍ സാധിക്കൂ.

അല്ലാത്തപക്ഷം ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ലഭിച്ചിരിക്കുന്ന തെളിവുകളുടെയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക കുറ്റപത്രം ഇ.ഡി സമര്‍പ്പിക്കാനൊരുങ്ങുന്നത്. സ്വപ്നയുടെ അക്കൌണ്ടിലേക്ക് വന്ന പണത്തിന്‍റെ ഉറവിടം ശിവശങ്കര്‍ തന്നെയാണ് എന്ന നിഗമനം തന്നെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കുള്ളത്.

Tags:    

Similar News