‘ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള ആക്രമണം നിത്യസംഭവമാവുന്നു’: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ അപലപിച്ച് ജോസ് കെ മാണി

ഇന്തോനേഷ്യയിലെ മക്കാസ്സാറിൽ ഓശാന ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഉണ്ടായ ചാവേർ ബോംബ് ആക്രമണത്തെ അപലപിച്ച് ജോസ് കെ മാണി.

Update: 2021-03-29 06:06 GMT
Advertising

ഇന്തോനേഷ്യയിലെ മക്കാസ്സാറിൽ ഓശാന ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഉണ്ടായ ചാവേർ ബോംബ് ആക്രമണത്തെ അപലപിച്ച് ജോസ് കെ മാണി. ക്രൈസ്തവസമൂഹത്തിന് ഏറെ പ്രധാനമായ വിശുദ്ധ വാരത്തിൽ ഇത്തരം അക്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിത്യ സംഭവമായി മാറുകയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോസ് കെ മാണി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്നേഹിതരേ

ഇൻഡോനേഷ്യയിലെ മക്കാസ്സാറിൽ ഓശാന ദിനത്തിൽ ക്രൈസ്തവ ദൈവാലയത്തിന് നേരെ ഉണ്ടായ ചാവേർ ബോംബ് ആക്രമണം അത്യന്തം അപലപനീയമാണ്. ക്രൈസ്തവസമൂഹത്തിന് ഏറെ പ്രധാനമായ വിശുദ്ധ വാരത്തിൽ ഇത്തരം ആക്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിത്യ സംഭവമായി മാറുകയാണ്. എല്ലാവർക്കും ശാന്തിയോടും സമാധാനത്തോടെയും നിലകൊള്ളാൻ കഴിയുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന് വേണ്ടി വേണം നാമേവരും പ്രയത്നിക്കുവാൻ. ആക്രമണത്തിൽ പരിക്കേറ്റ എല്ലാ സഹോദരങ്ങളെയും നമ്മുടെ പ്രാർത്ഥനയിൽ സ്മരിക്കാം.

ഇന്തോനേഷ്യയിലെ സുലവെസി ദ്വീപിലെ മക്കാസറിലെ കത്തീഡ്രലില്‍ ആണ് ഓശാന ദിവസം ചാവേറാക്രമണം ഉണ്ടായത്. ആക്രമത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.സ്‌ഫോടനത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News