സ്വാതന്ത്ര്യത്തിൻറെ 75ാം വാർഷികം; നിയമസഭയിൽ പ്രത്യേക യോഗം ചേരും
ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരുന്നത്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നിയമസഭയിൽ പ്രത്യേക യോഗം ചേരും. 22ാം തീയതി രാവിലെ ചേരുന്ന യോഗത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങളെ സഭ സ്മരിക്കുന്നത്. അന്ന് മറ്റ് നടപടിക്രമങ്ങളുണ്ടാകില്ല.
ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ട് വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സര്‍ക്കാരിന്‍റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പ്രത്യേക യോഗം ചേരാനുള്ള തീരുമാനം. നേരത്തെ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
അതേസമയം, ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം. 11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സഭാ സമ്മേളനം ചേർന്നിരുന്നു.