സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം
വാഹനം മാറ്റുന്നതിനെ ചൊല്ലിയായിരുന്നു തർക്കം
Update: 2025-08-22 08:04 GMT
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം. വാഹനം മാറ്റുന്നതിനെ ചൊല്ലിയായിരുന്നു കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെ ശാസ്തമംഗലത്ത് വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കമുണ്ടായി.പിന്നാലെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി. മാധവ് സുരേഷ് മദ്യപിച്ചിരുന്നതായി വിനോദ് കൃഷ്ണ പോലീസിൽ പരാതിപ്പെട്ടു. ബ്രീത്ത് അനലൈസർ കൊണ്ട് പോലീസ് പരിശോധന. മദ്യപിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ പരാതിയില്ലെന്ന് വിനോദ് കൃഷ്ണ പൊലീസിനെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ച് പൊലീസ് പറഞ്ഞയച്ചു.