പാലാ നഗരസഭയിൽ ചെയർമാനെതിരായ അവിശ്വാസ പ്രമേയം പാസായി
യുഡിഎഫ് സ്വതന്ത്രനാണ് അവിശ്വാസം കൊണ്ടുവന്നത്
Update: 2025-02-14 07:38 GMT
കോട്ടയം: പാലാ നഗരസഭയിൽ ചെയർമാനെതിരായ അവിശ്വാസം പാസായി. ഭരണപക്ഷത്തെ 14 പേർ അനുകൂലിച്ച് വോട്ടുചെയ്തു. വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. യുഡിഎഫ് സ്വതന്ത്രനാണ് അവിശ്വാസം കൊണ്ടുവന്നത്. പാർട്ടി അന്ത്യശാസനം തള്ളി ഷാജു വി തുരുത്തേൽ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്നതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
നഗരസഭാധ്യക്ഷ്യൻ ഷാജു വി.തുരുത്തന് രാജി സമർപ്പിക്കാൻ ഇന്ന് രാവിലെ 11 മണിവരെ സമയം നൽകിയിരുന്നു. എന്നിട്ടും രാജിക്ക് തയ്യാറായില്ലെങ്കിൽ അവിശ്വാസപ്രമേയത്തെ പിന്തുണക്കാനായിരുന്നു തീരുമാനം. എന്നാൽ അവിശ്വാസ ചർച്ചയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു.