പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന കാർട്ടുൺ ഫേസ്ബുക്കിൽ പങ്കുവച്ച അരൂർ സ്വദേശിക്കെതിരെ പൊലീസിൽ പരാതി നൽകി

നാട്ടിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയാണ് നാദാപുരം അരൂർ പെരുമുണ്ടച്ചേരി കുയ്യാലിൽ സുധീഷെന്ന് പരാതിക്കാർ പറയുന്നു

Update: 2025-05-05 06:22 GMT

നാദാപുരം: പ്രവാചകൻ മുഹമ്മദ്‌ നബിയെ വളരെ മോശമായി ചിത്രീകരിക്കുന്ന കാർട്ടൂണും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ച നാദാപുരം അരൂർ പെരുമുണ്ടച്ചേരി കുയ്യാലിൽ സുധീഷിനെതിരെ നാദാപുരം പൊലീസിൽ പരാതി നൽകി. ലോകം മുഴുവൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഹമ്മദ്‌ നബിയെ വളരെ മോശമായ രീതിയിൽ അവഹേളിച്ച നടപടി വിശ്വാസി സമൂഹത്തിന് ഏറെ വിഷമമുണ്ടാക്കുന്നതാണെന്നും ഇദ്ദേഹം ഇതിന് മുൻപും ഇതുപോലുള്ള നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

വിദ്വേഷ പ്രചാരണം മാത്രം ലക്ഷ്യം വച്ച് സാമൂഹിക മാധ്യമങ്ങളിൽ ഈ തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കുന്നതിലൂടെ നാട്ടിൽ നിലനിന്ന് പോരുന്ന മതസൗഹാർദ്ദം തകർക്കുക മാത്രമാണ് ലക്ഷ്യം, ഇയാളുടെ ഈ തരത്തിലുള്ള പോസ്റ്റുകൾ സംബന്ധിച്ചു പല തവണ സൂചിപ്പിച്ചിട്ടും വിദ്വേഷ പ്രചരണം സുധീഷ് തുടർന്ന് പോരുകയാണെന്ന് പരാതിക്കാർ പറയുന്നു.

നാട്ടിൽ കലാപത്തിന് കോപ്പുകൂട്ടുന്ന സുധീഷിനെ പോലുള്ളവർക്ക് തക്കതായ ശിക്ഷ നൽകി നിയമത്തിന് മുൻപിൽ കൊണ്ടു വന്നില്ലെങ്കിൽ നാട്ടിലെ സമാധാനന്തരീക്ഷം തകരുമെന്നും പരാതിക്കാർ സൂചിപ്പിക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News