ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം; വൻ ഭക്തജനത്തിരക്കുണ്ടാകും

രണ്ടു വർഷവും നിയന്ത്രണങ്ങളോടെ കർമ്മങ്ങൾ മാത്രമായിരുന്നു നടന്നിരുന്നത്

Update: 2023-02-18 02:45 GMT

ആലുവ മണപ്പുറം

ആലുവ: ശിവരാത്രി ആഘോങ്ങൾക്കായി ഒരുങ്ങി ആലുവ മണപ്പുറം. കൊവിഡ് നിയന്ത്രണങ്ങളില്ലാതയുള്ള ശിവരാത്രിയായതിനാൽ വലിയ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

രണ്ടു വർഷവും നിയന്ത്രണങ്ങളോടെ കർമ്മങ്ങൾ മാത്രമായിരുന്നു നടന്നിരുന്നത്. ഈ വർഷം നിയന്ത്രണങ്ങളില്ല.അതുകൊണ്ട് തന്നെ ആഘോഷങ്ങളുടെ മാറ്റ് കൂടും. ഇന്ന് മുതൽ മൂന്ന് ദിവസം വൻ ഭക്തജനതിരക്കാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനായി 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട് .

ക്ഷേത്രകർമ്മങ്ങൾക്ക് മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ  നമ്പൂതിരി കാർമ്മികത്വം വഹിക്കും. ദേവസ്വംബോർഡും നഗരസഭയും റൂറൽ ജില്ലാ പൊലീസുമാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആലുവ മുൻസിപ്പൽ ചെയർമാൻ,കലക്ടർ രേണുരാജ് ഐഎഎസ് അടക്കമുള്ളവർ എന്നിവർ മണപ്പുറത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ശിവരാത്രിയുടെ അനുബന്ധിച്ച് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News