ആന്‍റണി കരിയിലിനെ മാറ്റി; മാര്‍ ജോസഫ് പാംപ്ലാനി സിറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി

നിയുക്ത തലശ്ശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാണ് മാര്‍ ജോസഫ് പാംപ്ലാനി

Update: 2022-01-16 11:53 GMT


എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയലിനെ സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. നിയുക്ത ആർച് ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് പുതിയ സെക്രട്ടറി. നിയുക്ത തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പാണ് മാര്‍ ജോസഫ് പാംപ്ലാനി.

 കരിയില്‍ കാലവധി പൂര്‍ത്തിയാക്കിയതിനാലാണ് നീക്കിയതെന്നാണ് സഭയുടെ വിശദീകരണം. കുർബാന ഏകീകരണത്തിൽ സിനഡിനെതിരായ ആന്റണി കരിയലിന്റെ നിലപാട് വിവാദമായിരുന്നു. ഭാ​ര​ത​സ​ഭ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ബൈ​ബി​ൾ, ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​രിൽ പ്ര​ധാ​നി​യാ​ണ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. അ​മേ​രി​ക്ക, ജ​ർ​മ​നി, ഓ​സ്ട്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ​ദൈ​വാ​ല​യ​ങ്ങ​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News