'കേരള രാഷ്ട്രീയത്തിൽ കപട ഇടത് - തീവ്രവലത് കൂട്ടുകെട്ട് ഇനി നിറഞ്ഞാടും, ഒറ്റ ബാനറിലേക്ക് അതു ചേക്കതേടും'; ആസാദ് മലയാറ്റില്‍

വെള്ളാപ്പള്ളി നടേശന്‍റെയും എ.കെ ബാലന്‍റെയും അഭിപ്രായങ്ങളെ പൂർണമായി പിന്തുണച്ച് രണ്ടു രാഷ്ട്രീയ നേതാക്കളാണ് രംഗത്ത് വന്നത്

Update: 2026-01-09 10:06 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരനെതിരെയും രൂക്ഷ വിമര്‍ശവുമായി രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ആസാദ് മലയാറ്റില്‍. വെള്ളാപ്പള്ളി നടേശന്‍റെയും എ.കെ ബാലന്‍റെയും അഭിപ്രായങ്ങളെ പൂർണമായി പിന്തുണച്ച് രണ്ടു രാഷ്ട്രീയ നേതാക്കൾ ഇവരാണെന്നും കേരളം ഓർക്കാൻ ആഗ്രഹിക്കാത്ത കലാപസ്മരണ കുത്തിപ്പൊക്കിയതിലും ന്യൂനപക്ഷവിരുദ്ധ വർഗീയ വികാരം ഇളക്കിവിടുന്നതിലും മടിയോ ലജ്ജയോ കൂടാതെ അഭിപ്രായം ചൊല്ലി ഒന്നിച്ച് ഒറ്റ ദിശയിൽ സന്ധിക്കുകയാണവരെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വെള്ളാപ്പള്ളി നടേശന്‍റെയും എ.കെ ബാലന്‍റെയും അഭിപ്രായങ്ങളെ പൂർണമായി പിന്തുണച്ച് രണ്ടു രാഷ്ട്രീയ നേതാക്കളാണ് രംഗത്ത് വന്നത്. ഒന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരൻ. രണ്ട്: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ.

കേരളം ഓർക്കാൻ ആഗ്രഹിക്കാത്ത കലാപസ്മരണ കുത്തിപ്പൊക്കിയതിലും ന്യൂനപക്ഷവിരുദ്ധ വർഗീയ വികാരം ഇളക്കിവിടുന്നതിലും മടിയോ ലജ്ജയോ കൂടാതെ അഭിപ്രായം ചൊല്ലി ഒന്നിച്ച് ഒറ്റ ദിശയിൽ സന്ധിക്കുകയാണവർ.

കേരള രാഷ്ട്രീയത്തിൽ കപട ഇടത് - തീവ്രവലത് കൂട്ടുകെട്ട് ഇനി നിറഞ്ഞാടും. ഒറ്റ ബാനറിലേക്ക് അതു ചേക്കതേടും. കണ്ണുള്ളവർക്ക് ദൃഷ്ടാന്തമായി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News