ബൈത്തുസ്സക്കാത്ത് കേരളയുടെ ഭവന പദ്ധതി പ്രഖ്യാപനം നടന്നു

സംസ്ഥാനത്ത് സ്വന്തമായി കിടപ്പാടമില്ലാത്ത 277 കുടുംബങ്ങൾക്ക് ഇത്തവണ വീട് നിർമ്മിച്ചു നൽകും

Update: 2021-10-30 02:08 GMT
Editor : ijas
Advertising

ബൈത്തുസ്സക്കാത്ത് കേരളയുടെ ഭവന പദ്ധതി പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്‌ദുൾ അസീസ് തൃശ്ശൂരിൽ നിർവഹിച്ചു. സമൂഹത്തിന്‍റെ ദാരിദ്ര്യ നിർമാർജനമാണ് സക്കാത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അസമത്വം കുറക്കാൻ ഇത്തരം പ്രവർത്തികൾ ഉപകരിക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി പ്രതികരിച്ചു.

2021-22 വർഷത്തേക്കുള്ള ഭവന പദ്ധതിയുടെ പ്രഖ്യാപനമാണ് നടന്നത്. സംസ്ഥാനത്ത് സ്വന്തമായി കിടപ്പാടമില്ലാത്ത 277 കുടുംബങ്ങൾക്ക് ഇത്തവണ വീട് നിർമ്മിച്ചു നൽകും. ഇസ്‍ലാമിക സാമ്പത്തിക വ്യവസ്ഥ നൽകുന്ന നന്മയാണ് സകാത്ത് എന്ന് പദ്ധതി പ്രഖ്യാപനം നടത്തിയ എം.ഐ അബ്‌ദുൾ അസീസ് പറഞ്ഞു. സർക്കാർ പദ്ധതികളിൽ നിന്ന് പുറത്തായി പോകുന്ന പാവപ്പെട്ടവർക്ക് ബൈത്തുസകാത്തിന്‍റെ സഹായം വലിയ ആശ്വാസമാണെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

Full View

ധനസഹായ വിതരണ ഉത്ഘാടനം തൃശൂർ ജില്ല കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ഭവന പദ്ധതിക്ക് പുറമെ വിവിധ സ്കോളർഷിപ്പുകൾ, സംരംഭക സഹായം തുടങ്ങിയ നിരവധി പദ്ധതികൾ ബൈത്തുസകാത്ത് കേരള നടപ്പിലാക്കുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News