കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു
Update: 2025-12-05 16:13 GMT
കണ്ണൂർ: കണ്ണൂർ കതിരൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസുകാരൻ മരിച്ചു.
കതിരൂർ വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. ടാങ്കിന് സമീപത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു.