കാലടി സർവകലാശാലയിൽ മോദിയെ വിമര്‍ശിച്ച് ഫ്ലക്സ് ബോർഡ്; കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട് തേടി

കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്

Update: 2025-04-27 07:25 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കാലടി സർവകലാശാലയുടെ പുറത്ത് പ്രധാനമന്ത്രിയെ വിമർശിച്ചുള്ള ഫ്ലക്സിൽ കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട് തേടി. ഫ്ലക്സ് സ്ഥാപിച്ചവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കലാപാഹ്വാനം ഉൾപ്പെടെ ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.  നാലുകൈയുള്ള മോദി ചിത്രത്തിൽ ബാബ്‍രി മസ്ജിദും  ത്രിശൂലത്തിൽ കുത്തിയ കുഞ്ഞിന്റെ മൃതദേഹവും തൂക്കുകയറുമുൾപ്പെടുന്നതാണ് ഫ്ലക്സ്.

അതിനിടെ, സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ ബിജെപി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സർവകലാശാല കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News