രാഹുലിനെതിരെ നിന്നാല്‍ ഇല്ലാതാക്കും, നടി റിനിക്കെതിരെ വധഭീഷണിയെന്ന് പരാതി

വീടിന്റെ ഗേറ്റ് തകര്‍ത്തുകൊണ്ട് കോമ്പൗണ്ടിനകത്തേക്ക് കയറാനുള്ള ശ്രമം ഇയാള്‍ നടത്തിയെന്നും ഹെല്‍മറ്റ് ധരിച്ചിരുന്നിനാല്‍ മുഖം വ്യക്തമായില്ലെന്നും റിനി പറഞ്ഞു

Update: 2025-12-06 07:26 GMT

എറണാകുളം: നടി റിനി ആന്‍ ജോര്‍ജിന് വധഭീഷണിയെന്ന് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിന്നാല്‍ ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഇന്നലെ രാത്രി ബൈക്കിലെത്തി ആള്‍ വീടിന് മുന്നില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന് റിനി പറഞ്ഞു. സംഭവത്തില്‍ പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പരസ്യമായി രാഹുലിന്റെ പേര് ആദ്യമായി വെളിപ്പെടുത്തിയത് റിനിയായിരുന്നു. രാഹുലിനോട് അടുപ്പമുള്ള ആരെങ്കിലും പേര് വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യം കാണിച്ചതായിരിക്കുമെന്നാണ് നിഗമനം. രാഹുലിനെതിരെ കളിച്ചാല്‍ ജീവനോടെ വെച്ചേക്കില്ലെന്നാണ് ഭീഷണിയെന്ന് റിനി വ്യക്തമാക്കി.

വീടിന്റെ ഗേറ്റ് തകര്‍ത്തുകൊണ്ട് കോമ്പൗണ്ടിനകത്തേക്ക് കയറാനുള്ള ശ്രമം ഇയാള്‍ നടത്തിയെന്നും ഹെല്‍മറ്റ് ധരിച്ചിരുന്നിനാല്‍ മുഖം വ്യക്തമായില്ലെന്നും റിനി പറഞ്ഞു. സംഭവത്തില്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News