മറ്റത്തൂരിൽ അയഞ്ഞ് കോൺഗ്രസ് വിമതർ; രാജി സന്നദ്ധത അറിയിച്ചു
ഡിസിസി അധ്യക്ഷന് പിഴവുണ്ടായതായി കെപിസിസിയെ ബോധ്യപ്പെടുത്താനായെന്ന് വിമത നേതാവ് ടി.എൻ ചന്ദ്രൻ
Update: 2025-12-31 05:42 GMT
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി സഖ്യ വിവാദത്തിൽ രാജി സന്നദ്ധത അറിയിച്ച് കോൺഗ്രസ് വിമതർ. കെപിസിസി പ്രസിഡന്റിനോടാണ് രാജി സന്നദ്ധത അറിയിച്ചത്. ഡിസിസി അധ്യക്ഷന് പിഴവുണ്ടായതായി കെപിസിസിയെ ബോധ്യപ്പെടുത്താനായതായി വിമത നേതാവ് ടി.എൻ ചന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പക്ഷേ തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും ടി.എൻ ചന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് നിലവിലെ നീക്കം. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം വിമത നേതാക്കളുമായി റോജി എം.ജോൺ ഇന്നലെ ചർച്ച നടത്തിയിരുന്നു. എംഎൽഎയുമായി നടത്തിയ ചർച്ച പൂർണ തൃപ്തികരമാണെന്ന് നടപടി നേരിട്ട ഡിസിസിസി ജനറൽ സെക്രട്ടറി ടി.എൻ ചന്ദ്രൻ പ്രതികരിച്ചിരുന്നു.